തിരുവനന്തപുരം∙ വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച വനിതയെ കസ്റ്റഡിയിലെടുത്തതായി സൂചന. വെള്ളറടയിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളായ സജീവിനെയും സനലിനെയും രക്ഷപ്പെടുത്താൻ ശ്രമിച്ച വനിതയെയാണ് കസ്റ്റഡിയിലെടുത്തത്.
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് പ്രവർത്തകരാണ് പ്രതികളെന്ന് എഫ്ഐആര്‍
തിരുവോണത്തലേന്ന് അര്‍ധരാത്രിയില്‍ തിരുവനന്തപുരം തേമ്പാംമൂട് വച്ചാണ് രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയത്. ഇരുചക്രവാഹനങ്ങളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരാണ് നടുറോഡില്‍ കൊല്ലപ്പെട്ടത്.
ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ഇന്ന് നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് പ്രതികളെ സഹായിച്ചതിലും ഗൂഢാലോചനയിലും പങ്കുണ്ട്. ഷജിത്, നജീബ്, അജിത്, സതി എന്നിവരാണ് അറസ്റ്റിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക