ലോകമാകെ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു 2012ലെ ഡല്‍ഹിയിലെ നിര്‍ഭയ കേസ്. സംഭവത്തിനു ശേഷം എട്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയം നിര്‍ഭയക്ക് ആദരമായി ഒരു മ്യൂസിക് വീഡിയോ ഒരുങ്ങുകയാണ്.
ജഗതി ശ്രീകുമാര്‍ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജഗതി ശ്രീകുമാറിന്റെ മകന് രാജ് കുമാര്‍, സായി സുധ തരൂര്‍, സതീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത് സിധിന്‍ ആണ്.
കീബോര്‍ഡ് വാദകരില്‍ ശ്രദ്ധേയനായ സ്റ്റീഫന്‍ ദേവസ്സിയാണ് ആല്‍ബം സംഗീത സംവിധാനം ചെയ്യുന്നത്.
നിര്‍മാതാക്കളില്‍ ഒരാളായ രാജ്കുമാറും ‘നിര്‍ഭയ’യില്‍ ഒരു കഥാപാത്രമായി എത്തുന്നുണ്ട്. 8 തവണ ദേശീയ അവാര്‍ഡ് നേടിയ ശ്രീകര്‍ പ്രസാദ് വീഡിയോ എഡിറ്റിങ് നിര്‍വ്വഹിക്കും. ബിനയചന്ദ്ര മേനോന് ആണ് ക്യാമറ. പ്രേക്ഷകർ ഒരുപാട് ആഗ്രഹിക്കുന്ന സർപ്രൈസ് കൂടി അവസാനത്തിൽ ഉൾപെടുത്തിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. എന്തായാലും പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ഒരു വിഷ്വൽ മ്യൂസിക്കൽ ട്രീറ്റ് തന്നെയാണ് അണിയറയിൽ ഒരുങ്ങുന്നത്./
പ്രതികരിക്കാൻ ഇവിടെ എഴുതുക