ഒന്ന്- ദന്തശുചിത്വം ഉറപ്പുവരുത്തുക. ദിവസവും രണ്ടു നേരവും നന്നായി ബ്രഷ് ചെയ്യുക.
രണ്ട്- പല്ല് തേയ്ക്കുന്ന സമയത്ത് തന്നെ നാവ് കൂടി വൃത്തിയാക്കാനും ശ്രദ്ധിക്കുക.
മൂന്ന്- മോണരോഗമോ മോണവീക്കമോ പൂപ്പലോ മറ്റ് ദന്ത രോഗങ്ങളോ ഉണ്ടെങ്കിൽ ഉടൻ ദന്ത രോഗ വിദഗ്ധനെ കാണുക.
നാല്- മദ്യപാനം, പുകവലി എന്നീ ശീലങ്ങള്‍ ഒഴിവാക്കുക. ഇവ വായ്നാറ്റം ഉണ്ടാക്കാം.
അഞ്ച്- ആരോഗ്യപരമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക. പഴവർഗ്ഗങ്ങൾ ഏതെങ്കിലും ഭക്ഷണത്തിനോടൊപ്പം കഴിക്കുന്നത് വായ്നാറ്റം അകറ്റാൻ സഹായിക്കും.
ആറ്- ഇടയ്ക്കിടെ ധാരാളം വെള്ളം കുടിക്കുക. വായ ഉണങ്ങിയിരിക്കുന്നത് വായ്നാറ്റം രൂക്ഷമാകാൻ കാരണമാകും.
ഏഴ്- ദിവസവും ഗ്രീന്‍ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകൾക്ക് വായ്നാറ്റത്തെ ശമിപ്പിക്കാന്‍ സാധിക്കും.
എട്ട്- ആഹാരത്തിനു ശേഷം കുറച്ച് പെരുംജീരകം എടുത്ത് വെറുതെ ചവയ്ക്കാം. പെരുംജീരകത്തിന് വായ്നാറ്റത്തിന് കാരണമാകുന്ന കീടാണുക്കളെ നശിപ്പിക്കാനുള്ള കഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക