തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. പത്തനംതിട്ടയില്‍ മൂന്നും മലപ്പുറത്തും ഇടുക്കിയിലും ഒരാളുമാണ് മരിച്ചത്. പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ സ്വദേശി ജോസഫ്, അടൂര്‍ ഏറം സ്വദേശി രവീന്ദ്രന്, ഏനാത്ത് സ്വദേശി മറിയാമ്മ ഡാനിയേല്‍ എന്നിവരാണ് പത്തനംതിട്ടയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.
ജോസഫ് ഏറെ നാളായി കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണം ശേഷം നടത്തിയ പരിശോധനയിലാണ് അടൂര്‍ ഏറം സ്വദേശി രവീന്ദ്രന് രോഗം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇരട്ടക്കൊലപാതകം: ഒന്നും പറയാനില്ല, എല്ലാം അടൂർ പ്രകാശ് പറഞ്ഞിട്ടുണ്ട് : ഉമ്മൻചാണ്ടി
ഇടുക്കി കട്ടപ്പനയില്‍ കൊവിഡ് ബാധിച്ച് മരിച്ച സാം കുട്ടി ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അട്ടപ്പാടി ഷോളയാര്‍ സ്വദേശി നിഷയാണ് മലപ്പുറം മഞ്ചേരി ഗവ: ആശുപത്രിയില്‍ മരിച്ചത്. 24കാരിയായ നിഷക്ക് കരള്‍ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവും ഉണ്ടായിരുന്നു. മൃതദേഹങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക