ആലപ്പുഴ: സി.പി.എം ഇന്ന് കരിദിനമാചരിക്കുന്നതില്‍ ശക്തമായ പ്രതിഷേധവും അമര്‍ഷവും രേഖപ്പെടുത്തുന്നുവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ശ്രീനാരായണഗുരു ജയന്തി ദിനമായ ഇന്ന് ശ്രീനാരായണഗുരുദേവനോടുള്ള അനാദരവായി മാത്രമെ ഇതിനെ കാണാന്‍ സാധിക്കു. ഫെയ്സ്ബുക്കിലൂടെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം.
വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം : കോണ്‍ഗ്രസ് നേതാവ് ഒളിവില്‍ ; ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയില്‍
വെഞ്ഞാറമൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വെട്ടേറ്റ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ബുധനാഴ്ച ബ്രാഞ്ച് അടിസ്ഥാനത്തില്‍ കരിദിനം ആചരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തിരുന്നു.
രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഞങ്ങള്‍ക്കും ദുഃഖമുണ്ട്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളോട് അങ്ങേയറ്റത്തെ സഹതാപവുമുണ്ട്. ആ സംഭവത്തില്‍ പാര്‍ട്ടിയുടെ പ്രതിഷേധം മനസിലാക്കാം. മൂന്നുദിവസം കഴിഞ്ഞ് ശ്രീനാരായണഗുരുദേവ ജയന്തിനാളില്‍ത്തന്നെ പ്രതിഷേധിക്കാന്‍ തീരുമാനിച്ചതും, കരിദിനമായി ആചരിക്കാന്‍ തീരുമാനിച്ചതും ഗുരുനിന്ദയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക