സർക്കാർ വിതരണം ചെയ്യുന്ന ഓണക്കിറ്റ് ശനിയാഴ്ചവരെ വാങ്ങാം. 72.46 ലക്ഷം കിറ്റുകൾ വിതരണം ചെയ്ത് കഴിഞ്ഞു.
5.73 ലക്ഷം എഎവൈ (മഞ്ഞ) കാർഡുകാരും 30.24 ലക്ഷം പിഎച്ച്എച്ച് (പിങ്ക്) കാർഡുകാരും 21.47 ലക്ഷം എൻപിഎസ് (നീല) കാർഡുകാരും 15.08 ലക്ഷം എൻപിഎൻഎസ് (വെള്ള) കാർഡുകാരുമാണ് ഇതുവരെ കിറ്റ് വാങ്ങിയത്.
സ്വർണക്കടത്ത് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലെന്ന് കസ്റ്റംസ്;കൂടുതൽ അറസ്റ്റ് ഉണ്ടാകും
അടുത്ത നാല് മാസവും സൗജന്യ കിറ്റുണ്ട്. അതിന്റെ വിതരണ തീയതി പിന്നീട് അറിയിക്കും.
ആഗസ്ത് മാസത്തെ റേഷൻ സാധനങ്ങളും അഞ്ചുവരെ ലഭിക്കും. വ്യാപാരികൾക്ക് 1000 രൂപ ഉത്സവബത്തയും നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക