പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത്. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നാണ് ട്വീറ്റുകളില്‍ പറയുന്നത്. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. എന്നാൽ, മിനിറ്റുകള്‍ക്കകം തന്നെ ട്വീറ്റ് അക്കൗണ്ടില്‍ നിന്ന് നീക്കം ചെയ്തു.
മോദിയുടെ വെബ്സെറ്റുമായി ബന്ധപ്പെടുത്തിയിരുന്ന ട്വിറ്റർ അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികൾ എടുത്തെന്നും അക്കൗണ്ട് നിയന്ത്രണം പിൻവലിച്ചെന്നും ട്വിറ്റർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക