ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല സന്ദേശമയച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപികയുടെ മര്‍ദ്ദനം. ഉത്തര്‍പ്രദേശിലെ ഭാഗ്പതിലാണ് സംഭവം. മർദ്ധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നു. ഓണ്‍ലൈന്‍ ക്ലാസിനിടെ മോശമായ സന്ദേശങ്ങള്‍ അയച്ചെന്ന് ആരോപിച്ചാണ് വടി ഉപയോഗിച്ച് അധ്യാപിക രണ്ട് കുട്ടികളെ മര്‍ദ്ദിച്ചത്.
തറയിലിരിക്കുന്ന കുട്ടികളുടെ തലയിലും പിന്നിലും അധ്യാപിക മര്‍ദ്ദിക്കുമ്പോൾ അധ്യാപികയുടെ ആരോപണം വിദ്യാര്‍ത്ഥികള്‍ നിരസിക്കുന്നുണ്ടെങ്കിലും അധ്യാപിക മർദ്ദനം തുടരുകയായിരുന്നു . എന്നാല്‍, ഇവര്‍ മോശമായ വാക്കുപയോഗിച്ച് സന്ദേശമയച്ചെന്ന് വീഡിയോ ചിത്രീകരിക്കുന്നയാള്‍ അധ്യാപികയോട് പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക