ഭാരത് സ്റ്റേജ് ആറ്(ബിഎസ്ആറ്) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര(എം ആന്‍ഡ് എം)യുടെ വിവിധോദ്ദേശ്യ വാഹനമായ മരാസൊ വിപണിയിലെത്തി. നവീകരിച്ച ഡീസല്‍ എന്‍ജിനു പുറമെ മരാസൊ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ മഹീന്ദ്ര പരിഷ്കാരങ്ങള്‍ വരുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തില്‍ മാരുതിക്കുണ്ടായിരിക്കുന്നത് 17 ശതമാനത്തിന്റ്റെ വില്‍പ്പന വളര്‍ച്ച
മരാസൊയുടെ അടിസ്ഥാന വകഭേദമായ എംടുവിന് 11.25 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂമില്‍ വില. ബി എസ് നാല് നിലവാരമുള്ള സമാന മോഡലിനെ അപേക്ഷിച്ച് 1.26 ലക്ഷം രൂപ അധികമാണിത്. മുന്തിയ വകഭേദമായ എം സിക്സ് പ്ലസിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 13.51 ലക്ഷം രൂപയും എട്ടു സീറ്റുള്ള വകഭേദത്തിന് 13.59 ലക്ഷം രൂപയുമാണു ഷോറൂം വില.
വകഭേദങ്ങളുടെ എണ്ണം നേരത്തെയുള്ള നാലില്‍ നിന്നു മൂന്നായി കുറച്ചിട്ടുണ്ട്. മുമ്പ് എംടു, എം ഫോര്‍, എം സിക്സ്, എം എയ്റ്റ് എന്നീ പതിപ്പുകളില്‍ മരാസൊ ലഭ്യമായിരുന്നെങ്കില്‍ ഇനി എംടു, എംഫോര്പ്ലസ്, എം സിക്സ് പ്ലസ് പതിപ്പുകള്‍ മാത്രമാണു വില്പനയ്ക്കുണ്ടാവുക. എല്ലാ വകഭേദങ്ങളും ഏഴ് അഥവാ എട്ട് സീറ്റ് ക്രമീകരണത്തോടെ ലഭ്യമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക