കാസര്‍ഗോഡ്: ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കോവിഡ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, ആലപ്പുഴ സ്വദേശികളാണ് മരിച്ചത്. കാസര്‍ഗോഡ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ബേക്കല്‍കുന്ന് സ്വദേശി മുനവര്‍ റഹ്മാന്(22) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആത്മഹത്യാ നിരക്ക് കൊല്ലത്ത്; കേരളം രാജ്യത്ത് അഞ്ചാം സ്ഥാനത്ത്
ഓഗസ്റ്റ് 18 നാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചത്. രക്താര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചു. രണ്ടു ദിവസമായി അസുഖം കൂടി. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം.
ആലപ്പുഴയില്‍ മണ്ണഞ്ചേരി സ്വദേശി സുരഭിദാസ് ആണ് മരിച്ചത്. വൃക്കരോഗിയായ സുരഭിദാസിന് ചികിത്സയിലിരിക്കെയാണ് രോഗം സ്ഥിരീകരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു മരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക