മമ്മൂട്ടിയുടെ 69ാം പിറന്നാൾ ദിനത്തിൽ സ്പെഷ്യൽ ടീസറുമായി വണ്ണിന്റെ അണിയറ പ്രവർത്തകർ. ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ മൂന്നാമത്തെ ടീസർ പുറത്തിറക്കിയത്. വാപ്പിച്ചിയുടെ പുതിയ ചിത്രത്തിന്റെ ടീസർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചത്.
മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന പൊളിറ്റിക്കൽ ത്രില്ലറാണ് വൺ. ഇതിനോടകം രണ്ട് ടീസറുകൾ ചിത്രത്തിന്റേതായി പുറത്തുവന്നു കഴിഞ്ഞു. ബോബി–സഞ്ജയ് തിരക്കഥയിൽ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ആർ. വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.
സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. ഏറെ നിരൂപക പ്രശംസ നേടിയ ചിറകൊടിഞ്ഞ കിനാവുകളായിരുന്നു സന്തോഷിന്റെ മുൻചിത്രം. ഇച്ചായിസ് പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക