വിയന്ന: ഗ്ലാസ് പെട്ടിയ്ക്കുള്ളില്‍ നിറച്ച ഐസ് കട്ടകള്‍ക്കിടയില്‍ രണ്ട് മണിക്കൂര്‍ 30 മിനിറ്റ് 57 സെക്കന്‍ഡ് സമയം ചിലവഴിച്ച് ഓസ്ട്രേലിയക്കാരനായ ജോസഫ് കൊയേബറി സ്വന്തം റെക്കോർഡ് തന്നെ തകർത്തു. ജോസഫിന്റെ തോളൊപ്പം വരെയെത്താന്‍ 200 കിലോഗ്രം ഐസാണ് വേണ്ടി വന്നത്.
സൗജന്യ വെബ്സൈറ്റ് ഓഫറുമായി യാഹൂ
വെറുമൊരു നീന്തല്‍കുപ്പായം മാത്രം ധരിച്ച് ജോസഫ് ഈ ദൗത്യം പൂർത്തിയാക്കിയത്. 2019 ലാണ് ജോസഫ് രണ്ട് മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള റെക്കോഡ് സ്ഥാപിച്ചത്. അതൊന്ന് തിരുത്തണമെന്ന് ആഗ്രഹിച്ചാണ് ശനിയാഴ്ച വീണ്ടും ഐസിനുള്ളില്‍ ചെലവിട്ടത്. തണുത്തു തുടങ്ങുമ്പോള്‍ സ്വാഭാവികമായും മരവിപ്പിനൊപ്പം വേദനയും അനുഭവപ്പെടും.
എന്നാല്‍ ആ വേദന മറി കടക്കാന്‍ നല്ല കാര്യങ്ങളെ കുറിച്ചാലോച്ചിക്കുകയായിരുന്നുവെന്ന് ജോസഫ് പറയുന്നു.അടുത്ത വർഷം വീണ്ടും സ്വന്തം പേരിലുള്ള റെക്കോർഡ് തകർക്കാനുള്ള ശ്രമം നടത്തുമെന്നും ജോസഫ് അറിയിച്ചു. ലോസ് ആഞ്ചെലസിലായിരിക്കും ഇത് നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക