തിരുവനന്തപുരം: കൊളത്തൂപ്പുഴ കൊറോണ നിരീക്ഷണത്തിലായിരുന്ന യുവതിയെ ആരോഗ്യ പ്രവര്ത്തകന് പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ മറുപടി വിവാദമാകുന്നു.
യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്ത്തകന് കോണ്‍ഗ്രസ് എന്‍ജിഒ പ്രവര്‍ത്തകനാണോ എന്നാണ് മാദ്ധ്യമപ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചത്. എന്നാല്‍ ഡിവൈഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാന്‍ പാടുള്ളോ എന്ന് എവിടെങ്കിലും എഴുതിവെച്ചിട്ടുണ്ടോ എന്നാണ് ചെന്നിത്തല നൽകിയ മറുപടി. ചെന്നിത്തലയുടെ മറുപടിയില്‍ വിഷയം വിവാദമാകുകയാണ്. ചെന്നിത്തലയുടേത് റേപ്പ് ജോക്ക് ആണെന്നും ഇത് തിരുത്തണമെന്നുമുളള കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക