തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പുകള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. തെരഞ്ഞെടുപ്പ് നടപടികള്‍ നീട്ടിവക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് പിന്തുണ തേടി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ സമീപിച്ചു.
കൊവിഡ് വ്യാപനത്തിലും ബാറുകള്‍ തുറന്ന് കൂടുതല്‍ ഇളവുകള്‍ നല്‍കാനൊരുങ്ങി സര്‍ക്കാര്‍
ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടെന്ന് രമേശ് ചെന്നിത്തല യു.ഡി.എഫ് യോഗത്തില്‍ പറഞ്ഞു. ഒക്ടോബര്‍, നവംബര്‍ മാസത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക