ഇന്ന് ചേര്‍ന്ന യുഡിഎഫ് ഉന്നതാധികാര യോഗത്തില്‍ കുട്ടനാട് സീറ്റ് ജോസഫ് വിഭാഗത്തിന് നല്കാന് തീരുമാനമായി. കുട്ടനാട്ടില്‍ ജോസഫ് ഗ്രൂപ്പിലെ ജേക്കബ് എബ്രഹാം സ്ഥാനാര്‍ത്ഥിയാകും. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. എന്നാൽ ജോസ് പക്ഷവുമായി ഇനി ചര്‍ച്ചയില്ലെന്ന് പി ജെ ജോസഫ് പ്രതികരിച്ചു. ജോസ് വിഭാഗത്തെ പൂര്‍ണമായും കൈയൊഴിഞ്ഞ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.
വാക്ക് പാലിച്ച് സര്‍ക്കാര്‍: ക്ഷേമ പെന്ഷന് 1400 രൂപയാക്കി
ജോസ് കെ മാണി എല്‍ഡിഎഫിലേക്കെന്ന തരത്തില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എല്‍ഡിഎഫ് മുന്നണിയില്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. ജോസ് കെ മാണി പക്ഷത്തിനു രണ്ടില ചിഹ്നം അനുവദിച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവിന് എതിരെ പി ജെ ജോസഫ് കേരള ഹൈക്കോടതിയെ സമീപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്നും പിജെ ജോസഫിന്റെ ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക