കായംകുളം: കായംകുളം കൃഷ്ണപുരത്ത് ആരംഭിക്കുന്ന സാഹസിക വിനോദകേന്ദ്രം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരം ടൂറിസം വകുപ്പില്‍നിന്ന് 93.91 ലക്ഷം രൂപ വിനിയോഗിച്ചാണ് വിനോദകേന്ദ്രത്തിന്റെ നിര്‍മാണം പൂർത്തിയാക്കിയത്.
പാലത്തായി കേസ്: പ്രതി പത്മരാജന്റെ ജാമ്യം ശരിവെച്ച് ഹൈക്കോടതി, കുട്ടിയുടെ മാതാവിന്റെ ഹർജി തള്ളി
വിനോദസഞ്ചാരികള്‍ക്കും സാഹസികപ്രേമികള്ക്കുമായി ഒരുങ്ങുന്നത് വിപുലമായ സാഹസിക ടൂറിസം പദ്ധതിയാണ്. കൃഷ്ണപുരം സാംസ്കാരിക വിനോദകേന്ദ്രത്തില്‍ യു പ്രതിഭ എംഎല്‍എയുടെ അഭ്യര്‍ഥനപ്രകാരമാണ് വിനോദസഞ്ചാരവകുപ്പ് 93.91 ലക്ഷം രൂപ വിനിയോഗിച്ച് സാഹസിക വിനോദകേന്ദ്രം ഒരുക്കുന്നത്. നിര്‍മാണപ്രവര്‍ത്തനം കൊച്ചി കേന്ദ്രമായുള്ള വാപ്കോസ് ലിമിറ്റഡിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക