കാസര്‍കോട്: 14കാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ കാസര്‍കോട് സി.ഐ പി. രാജേഷും സംഘവും അറസ്റ്റ് ചെയ്തു. വിദ്യാനഗര്‍ ചാലക്കുന്നിലെ മുഹമ്മദ് സിന്‍സാദി (20)നെയാണ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരിയിലും സെപ്റ്റംബറിലും പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
യുവതിയുടെ മൃതദേഹം വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; സംഭവം കോന്നിയിൽ
14കാരിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോക്സോ നിയമമനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അറസ്റ്റിലാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക