സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയ ചക്രബര്‍ത്തിക്ക് പിന്തുണയുമായി സിനിമാ താരങ്ങള്‍. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് നടി കല്ലിങ്കലും ബോളിവുഡ് താരങ്ങളും പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ആളിക്കത്തുന്ന പ്രതിഷേധങ്ങൾക്കിടയിലും കങ്കണ മുംബൈയില്‍; വസതിയിൽ കനത്ത സുരക്ഷ
”റോസസ് ആര് റെഡ്, വയലറ്റ്സ് ആര് ബ്ലൂ, പുരുഷാധിപത്യത്തെ തകര്‍ക്കാം, ഞാനും നിങ്ങളും” എന്ന വാചകമാണ് താരങ്ങള്‍ പങ്കുവെയ്ക്കുന്നത്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ പങ്കുവെച്ചിരിക്കുന്നത്. സമ്മിശ്ര അഭിപ്രായങ്ങളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്.
https://www.facebook.com/RimaKallingalOfficial/posts/3195068173941730
പ്രതികരിക്കാൻ ഇവിടെ എഴുതുക