ഗാംഗുലിയെ പുറത്താക്കാന്‍ ഷാരൂഖ് ഖാന് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗായകന് അഭിജിത് ഭട്ടാചാര്യ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്നും ഗാംഗുലിയെ പുറത്താക്കാനായി ഷാരൂഖ് ഖാന് പറഞ്ഞിരുന്നു എന്നാണ് അഭിജിത് ഭട്ടാചാര്യയുടെ വെളിപ്പെടുത്തൽ. വളരെ മോശമായാണ് ഗാംഗുലിയോട് ഷാരൂഖ് ഖാന് പെരുമാറിയിരുന്നത്. ഇത് ദാദയുടെ മനോവീര്യം വലിയ രീതിയിൽ ഇല്ലാതാക്കിയെന്നും ആരോപണം ഉയർന്നു.
‘ഷാരൂഖ് ഖാന് കെകെആര്‍ ഉണ്ടാക്കുകയും ഗാംഗുലിയെ നീക്കുകയുമാണ് ചെയ്തത്. അതിനു വേണ്ടി മാത്രമാണ് അദ്ദേഹം വന്നതെന്നാണ് ഇപ്പോൾ തോന്നുന്നത്. ക്രിക്കറ്റില്‍ ഒരു ക്യാപ്റ്റന്റെ ചുമതലയെന്തെന്ന് കാട്ടിത്തന്ന വ്യക്തിത്വമാണ് ഗാംഗുലി. എന്നാല്‍ ടീമിലെ മറ്റു ചിലരുടെ താല്പര്യങ്ങള് ദാദയുടെ മനോവീര്യം കെടുത്തുന്നതായിരുന്നുവെന്നും അഭിജിത് ഭട്ടാചാര്യ പറയുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സും സൗരവ് ഗാംഗുലിയും തമ്മിലുള്ള പ്രശ്നത്തില്‍ ഒരു പ്രതികരണമുണ്ടാകുന്നത്. ഐപിഎല്ലിന്റെ ആദ്യ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനായിരുന്നു സൗരവ് ഗാംഗുലി. പക്ഷെ, ടീമിന് അന്ന് സെമിയിൽ പോലും എത്താൻ സാധിച്ചിരുന്നില്ല. അതോടെ 2009ല്‍ ഗാംഗുലിയെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കി. 2011 ലെ താരലേലത്തിനു മുൻപായിരുന്നു ഈ പുറത്താക്കൽ നടന്നത്. ലേലത്തില്‍ ആകട്ടെ ആരും ഗാംഗുലിയെ വാങ്ങിയില്ല. അന്ന് ഫാസ്റ്റ് ബോളര്‍ ആശിഷ് നെഹ്റയ്ക്കു പകരക്കാരനായി പൂനെ വാരിയേഴ്സില്‍ ഇന്ത്യയിലാണു അദ്ദേഹം കളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക