Home ASTROLOGY ബുധന്റെ രാശി മാറ്റം; സെപ്റ്റംബർ 22 വരെ ഈ നാളുകാർക്ക് നേട്ടം

ബുധന്റെ രാശി മാറ്റം; സെപ്റ്റംബർ 22 വരെ ഈ നാളുകാർക്ക് നേട്ടം

ഓരോ ഗ്രഹവും ഒരു രാശിയിൽ നിന്നു മറ്റൊരു രാശിയിലേക്കു കടക്കുമ്പോൾ വ്യക്തികളുടെ ജീവിതത്തിലും ചെറിയ മാറ്റങ്ങൾ അനുഭവപ്പെടും. ശനിഗ്രഹത്തിന്റെ തൽക്കാലസ്ഥിതിയുടെ അടിസ്ഥാനത്തിലുള്ള ദോഷകാലമാണു കണ്ടകശനി, ഏഴരശനി, അഷ്ടമശനി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്നത്. ഇതുപോലെ ബുധൻ എന്ന ഗ്രഹത്തിന്റെ തൽക്കാലസ്ഥിതിയുടെ അടിസ്ഥാനത്തിൽ മേടം മുതൽ ഓരോ കൂറുകാർക്കും അനുഭവപ്പെടാവുന്ന ഫലമാണു ചുവടെ പറയുന്നത്.

“വിത്തക്ഷയം ശ്രിയമരാതിഭയം ധനാപ്തിം…” എന്നു തുടങ്ങുന്ന ശ്ലോകത്തിലാണു ബുധന്റെ ചാരഫലത്തെക്കുറിച്ചു പറയുന്നത്. ഇതനുസരിച്ച് ഓരോ കൂറുകാരുടെയും ഫലം ഇങ്ങനെ:

മേടക്കൂറ്– ഇടപെടുന്ന കാര്യങ്ങളിൽ കാര്യ വിജയം അനുഭവപ്പെടും. ആരോഗ്യം, സ്ഥാനനേട്ടം. കിട്ടാനുള്ള പണം കുറച്ചൊക്കെ തിരിച്ചുകിട്ടും

ഇടവക്കൂറ്– ഭാര്യാതനൂജകലഹം. ഭാര്യയുമായും മക്കളുമായും നിസ്സാരകാര്യത്തെച്ചൊല്ലി അഭിപ്രായവ്യത്യാസത്തിനു സാധ്യതയുണ്ട്. അതുകൊണ്ട് സംസാരത്തിലും ഇടപെടലുകളിലുമൊക്കെ കരുതൽ വേണം. .പൊതുവേ ശരീരസുഖം കുറയും. സുഹൃത്തുക്കളിൽ ചിലരുമായി വിരോധം വരാനും ഇടയുണ്ട്

മിഥുനക്കൂറ്– ധനാപ്തി. കിട്ടാനുള്ള പണം കുറച്ചെങ്കിലും തിരിച്ചുകിട്ടും. വിചാരിക്കാത്ത മേഖലയിൽ നിന്നും വരുമാനത്തിനു സാധ്യത.സ്ഥാനനേട്ടം, ശത്രുനാശം, ആരോഗ്യം

കർക്കടക്കൂറ്– അരാതിഭയം. സുഹൃത്തുക്കളിൽ ചിലർ ശത്രുതയിലേക്കു മാറാനിടയുണ്ട്. ശത്രുതയിലുള്ളവരുടെ ഭാഗത്തു നിന്നു ചില പ്രകോപനങ്ങൾക്കും സാധ്യതയുണ്ട്. അതിനു വിധേയരാകാതിരിക്കാൻ ജാഗ്രത വേണം.കണ്ണിന് അസുഖം, ധനനഷ്ടം, വഞ്ചന എന്നിവ ഫലം

ചിങ്ങക്കൂറ്– ശ്രീ. ഐശ്വര്യവും ധനലാഭവുമുണ്ടാകും. വരുമാനവർധനയ്ക്കു സാധ്യത. യാത്രയ്ക്ക് അവസരം ലഭിക്കും. രോഗാരിഷ്ടം എന്നിവയുണ്ട്

കന്നിക്കൂറ്– ധനക്ഷയം. വിചാരിച്ചതിനെക്കാൾ ചെലവു കൂടും. അനാവശ്യകാര്യങ്ങളിൽ കൂടുതൽ പണം ചെലവാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.സ്ഥാനമാറ്റം, , രോഗാരിഷ്ടം എന്നിവ ഫലം. യാത്രയ്ക്ക് അവസരം ലഭിക്കും

തുലാക്കൂറ്– പരാജയഭീതി. വിദ്യാർഥികളും മത്സരപ്പരീക്ഷ എഴുതുന്നവരും ഓൺലൈൻ പഠനമാണെങ്കിൽ പോലും കൂടുതൽ മനസ്സിരുത്തണം. കാര്യങ്ങളിൽ വിജയം, ജോലിയിൽ ഉയർന്ന സ്ഥാനനേട്ടം എന്നിവ പ്രതീക്ഷിക്കാം

വൃശ്ചികക്കൂറ്– പുഷ്ടി പൊതുവേ എല്ലാ രംഗത്തും അഭിവൃദ്ധി കാണപ്പെടും.കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം, വിജയം, സ്ഥാനനേട്ടം. ജോലിരംഗത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണം

ധനുക്കൂറ്– അശേഷസൌഖ്യം. സുഖസൌകര്യങ്ങൾ അനുഭവപ്പെടും.കാര്യസിദ്ധി, ഇഷ്ടലാഭം, ശരീരസുഖം. ഏറ്റെടുത്ത കാര്യങ്ങൾ വിചാരിച്ചതു പോലെ പൂർത്തിയാക്കാൻ കഴിയും

മകരക്കൂറ്– വിഘ്നം. ചെറിയ തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നുംധനനഷ്ടം, രോഗഭീതി എന്നിവയും ഫലം

കുംഭക്കൂറ്– പുത്രാർഥലാഭം. മക്കളെക്കൊണ്ടു സന്തോഷം, സാമ്പത്തികപുരോഗതി എന്നിവ അനുഭവപ്പെടും.വയറുവേദന, ധനനാശം, ഭയം എന്നിവയും ഫലം. യാത്ര നടത്താൻ അവസരം ലഭിക്കും

മീനക്കൂറ്– വിരോധം. മറ്റുള്ളവരുമായി വിരോധം തോന്നാനിടയുണ്ട്. സംസാരത്തിലും പെരുമാറ്റത്തിലും കരുതൽ വേണം.ഗുണദോഷമിശ്രമായ ഫലം. മാസത്തിന്റെ ആദ്യപകുതിയിൽ കാര്യജയം, ആരോഗ്യം, സ്ഥാനനേട്ടം എന്നിവയുണ്ട്

ബുധന്റെ പൊതുവേയുള്ള ഗ്രഹചാരഫലമാണു മുകളിൽ കൊടുത്തിട്ടുള്ളത്. മറ്റു ഗ്രഹങ്ങളുടെ സ്ഥിതിയുടെയും വ്യത്യസ്ത ദശാകാലങ്ങളുടെയും പ്രായവ്യത്യാസത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ അതനുസരിച്ചുള്ള ഫലങ്ങൾ കൂടി അനുഭവപ്പെടാം.

Also Read :  പാലാരിവട്ടം പാലം പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു; പൊളിക്കല്‍ ആരംഭിക്കുന്നതിനു മുന്നോടിയായി പാലത്തില്‍ പൂജ !