ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം റിയ ചക്രബർത്തിക്ക് പിന്തുണയുമായി കോൺഗ്രസ്, ബംഗാളിന്റെ മകളാണ് റിയയയെന്നും ഇവർക്കെതിരെ നടക്കുന്ന ഗൂഢാലോചനയും പ്രതികാര നടപടികളും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ കോൺഗ്രസ് അംഗങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.
റിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഇവർ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. കോൺഗ്രസ് പശ്ചിമ ബംഗാള്‍ പ്രസിഡന്റ് അധിർ രഞ്ജൻ ചൗധരിയുടെ നിർദേശം അനുസരിച്ച് വെല്ലിംഗ്ടൺ ജംഗ്ഷനിലെ പാർട്ടി ഓഫീസിന് മുന്നിൽ നിന്നാണ് പ്രതിഷേധ റാലി ആരംഭിച്ചത്.
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയായ വ്യക്തിയാണ് റിയ ചക്രബർത്തി.
ബീഹാർ സ്വദേശിയായ സുശാന്തിന്റെ കുടുംബം റിയക്കെതിരെ ആദ്യം പരാതിയുമായി സമീപിച്ചത് ബീഹാർ പൊലീസിനെയായിരുന്നു. പിന്നീട് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയടക്കം ഇടപെടലിനെ തുടര്‍ന്ന് കേസ് സിബിഐക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക