മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കൊവിഡ് ചട്ടം ലംഘിച്ചതായി ആരോപണം. ഇവർ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നുവെന്നാണ് ആരോപണം . കൊവിഡ് പരിശോധനയ്ക്കായി സാമ്പിൾ നല്കിയ ശേഷമാണ് മന്ത്രിയുടെ ഭാര്യ ബാങ്കിലെത്തിയത്.
ഇവര്‍ക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ ബാങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക