സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിനും റമീസിനും വിദഗ്ധ പരിശോധന തുടരും. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇന്ന് ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം.
വയറുവേദനയെത്തുടര്‍ന്ന് പ്രതി കെ.ടി റമീസിനെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത സുരക്ഷയിലാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വപ്നയെ രണ്ടാം തവണയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വപ്നയ്ക്ക് നാളെ ആന്‍ജിയോഗ്രാം പരിശോധന നടത്താന്‍ തീരുമാനിച്ചു. ഹൃദയത്തിലേക്കുള്ള രക്തധമനികളില്‍ തടസ്സമുണ്ടോ എന്നറിയാനാണ് പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക