തലശ്ശേരി ആര്‍ടിഒ ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ ഓഫീസിനകത്ത് ഒളിപ്പിച്ച പണവും രേഖകളും കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓഫീസില്‍ പരിശോധന നടത്തിയത് .
രേഖകള്‍ക്കും പണത്തിനു പുറമേ തീര്‍പ്പാക്കിയതിന് ശേഷം മനപ്പൂര്‍വ്വം പൂഴ്ത്തിവെച്ച ഫയലുകളും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് കൂടാതെ ആര്‍ടിഒ ജോയിന്റ് ഡയറക്ടറുടെ കയ്യില്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക