യുഎൻ സാമ്പത്തിക സാമൂഹിക കൗൺസിലിന്റെ (ECOSOC) യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ സ്റ്റാറ്റസ് ഓഫ് വുമൺ (UNCSW) അംഗമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു. 2021 മുതൽ 2025 വരെയുള്ള നാല് വർഷത്തേക്കാണ് ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ചിരിക്കുന്നത്. ആകെ 54 രാജ്യങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ ഇന്ത്യയും അഫ്ഗാനിസ്ഥനും ഉൾപ്പെടുന്നു.
കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ എന്‍ ഐ എ വീണ്ടെടുത്തു
വോട്ടിങ്ങിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. വിജയിക്കാനുള്ള വോട്ടുകൾ ഇന്ത്യയും അഫ്ഗാനിസ്ഥാനും നേടിയപ്പോൾ ചൈനക്ക് പകുതി വോട്ടുപോലും ലഭിച്ചില്ല. ജൂണിൽ യുഎൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരം അംഗത്വം ലഭിച്ചിരുന്നു. ലിംഗസമത്വവും സ്ത്രീശാക്തീകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയ്ക്ക് ഇന്ത്യയ്ക്ക് ലഭിച്ച അംഗീകാരമാണിതെന്നും അംഗരാജ്യങ്ങളുടെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും ടി.എസ് ഗുരുമൂർത്തി ട്വീറ്റിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക