കണ്ണൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന സ്ത്രീയുടെ കഴുത്തില്‍ നിന്ന് മാല മോഷ്ടിച്ച സഹോദരങ്ങളായ രണ്ടുപേര്‍ അറസ്റ്റിലായി. നാറാത്ത് സ്വദേശി ഉമൈബയുടെ വീട് കുത്തിതുറന്ന് കഴുത്തില്‍ നിന്ന് മൂന്നര പവന്റെ മാല മോഷ്ടിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. മയ്യില്‍ സ്വദേശികളായ ചന്ദ്രന്, സൂര്യന് എന്നിവരാണ് പിടിയിലായത്.
അലന്റെയും താഹയുടേയും ജാമ്യം : എൻഐഎ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിൽ
തമിഴ്നാട് സ്വദേശികളായ ഇവര്‍ വര്‍ഷങ്ങലായി കേരളത്തിലാണ് താമസിക്കുന്നത്. മോഷ്ടാക്കളെപ്പറ്റിയുളള വിവരം ലഭിച്ചത് വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നാണ്. വാട്സാപ്പുകള് വഴി ദൃശ്യം പ്രചരിപ്പിച്ചിരുന്നു. ഇവർ ഇന്നലെ രണ്ട് വീടുകളില്‍ കൂടി മോഷ്ടിക്കാന്‍ കയറിയതായി പൊലീസ് പറഞ്ഞു. ജ്വല്ലറിയില്‍ വിറ്റ സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക