അലനും, താഹയ്ക്കും ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലനും, താഹയ്ക്കും മാവോയിസ്റ്റ് ബന്ധുണ്ടെന്ന് തെളിയിക്കുന്ന ലഘുലേഖകൾ കണ്ടെത്തിയിരുന്നുവെന്നാണ് എൻഐഎയുടെ വാദം.
ചൈനീസ് ആപ്പുകൾക്ക് പിന്നാലെ ചൈനീസ് മൊബൈലുകൾക്കും ഇന്ത്യയിൽ നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യത
സെപ്റ്റംബർ പതിനൊന്നിനാണ് അലൻ ശുഹൈബും താഹ ഫസലും ജാമ്യത്തിലിറങ്ങുന്നത്. കടുത്ത ഉപാധികളോടെയായിരുന്നു കൊച്ചി എൻഐഎ കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചിരുന്നത്. അതേസമയം, ഇരുവർക്കും ജാമ്യം ലഭിച്ചത് തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് പ്രചോദനമാകുമെന്നാണ് ഹർജിയിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക