ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിൽ പ്രതിസന്ധി നേരിടുന്ന മുപ്പതോളം രാജ്യങ്ങളിലെ 30000 വരെയുള്ള ചെറുകിട സംരംഭകര്‍ക്ക് 10 കോടി ഡോളറിന്റെ ഗ്രാന്റ് പദ്ധതി ഒരുക്കുകയാണ് ഫേസ്ബുക്ക്. ജീവനക്കാരെ നിലനിറുത്താനും വാടക നല്‍കാനും ഗ്രാന്റ് ഉപയോഗിക്കാം.
വയനാട്ടിൽ കോവിഡ് ആശങ്കയേറുന്നു
ഇന്ത്യൻ സംരംഭകർ 21നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. യോഗ്യരായ അപേക്ഷകർക്ക് 63,000 രൂപ ഗ്രാന്റ് ലഭിക്കും. പുറമേ ഓപ്ഷണലായി ഫേസ്ബുക്കില്‍ 38,000 രൂപയുടെ പരസ്യത്തിനുള്ള ക്രെഡിറ്റും ലഭിക്കും.
2020 ജനുവരി ഒന്നുപ്രകാരം രണ്ടുമുതല്‍ 50 വരെ ജീവനക്കാരുള്ള എസ്.എം.ഇ, കുറഞ്ഞത് ഒരു വർഷത്തിൽ കുറയാത്ത ബിസിനസ്സ്, ബിസിനസ്സ് പാൻ, ജി എസ് ടി റെജിസ്ട്രേഷൻ എന്നിവ നിർബന്ധം, ഒരാളുടെ ഒരു സംരംഭത്തിനേ ഗ്രാന്റ് ലഭിക്കൂ എന്നിവയാണ് നിബന്ധനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക