ബോളിവുഡിലെ മിന്നും താരമാണ് വിദ്യാ ബാലൻ. മോഹൻലാലിന്റെ നായികയായി മലയാള ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റത്തിന് ഒരുങ്ങിയത്. എന്നാൽ ആ ചിത്രം പൂർത്തിയായില്ല.
തുടർന്ന് കരിയറിന്റെ തുടക്കത്തിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചെല്ലാം വിദ്യാ ബാലൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ മോഹൻലാലിനൊപ്പമുള്ള അപൂർവ ചിത്രം പങ്കുവെക്കുകയാണ് വിദ്യാ ബാലൻ.
ചക്രം സിനിമയിൽ നിന്നുള്ള ലൊക്കേഷൻ ചിത്രമാണ് നടി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവത്. ‘2000 … എന്റെ ആദ്യ മലയാളം ചിത്രമായ ചക്രം. മോഹൻലാലിനൊപ്പം എടുത്ത ചിത്രം! ആദ്യ ഷെഡ്യൂളിന് ശേഷം ഈ ചിത്രം ഉപേക്ഷിക്കപ്പെട്ടു … ചിത്രം ഞാൻ വിചാരിച്ചത്ര മോശമെന്ന് തോന്നുന്നില്ല,” വിദ്യാ ബാലൻ കുറിച്ചു. ചുവപ്പ് ചുരിദാറിട്ട് മോഹൻലാലിനൊപ്പം നിൽക്കുന്നതാണ് ചിത്രം.
കമലായിരുന്നു ചക്രത്തിന്റെ സംവിധായകൻ. മോഹന്‍ലാലിനും വിദ്യാ ബാലനുമൊപ്പം ദിലീപ് ആയിരുന്നു മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ചിത്രം പകുതിയിൽ മുടങ്ങിയതോടെ നിർഭാഗ്യ താരമായി വിദ്യാ ബാലൻ മുന്ദ്രകുത്തപ്പെട്ടു. പല പ്രൊഡജക്ടുകളിൽ നിന്നും വിദ്യയെ നീക്കി.
ചക്രം നിന്നുപോയത് മാനസികമായി തന്നെ തളർത്തിയിരുന്നെന്ന് വിദ്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധികളെല്ലാം തകരണം ചെയ്ത താരം ബോളിവുഡിലെ മിന്നും താരമായി മാറുകയായിരുന്നു.
നിരവധി സുപ്രധാന വേഷങ്ങളിൽ വിദ്യ അഭിനയിച്ചിട്ടുണ്ട്. ചക്രം എന്ന ചിത്രം പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീര ജാസ്മിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക