കൂറ്റനാട്: കാലിക്കറ്റ് യൂനിവേഴ്സിറ്റി ബി.എസ്സി സ്റ്റാറ്റിസ്റ്റിക്സില്‍ ഈ വർഷം ഒന്നാം റാങ്ക് നേടിയത് തൃശൂര്‍ കേരളവര്‍മ കോളജ് വിദ്യാര്‍ഥിനി കറുകപുത്തൂര്‍ ചാഴിയാട്ടിരി സ്വദേശി ഹരിതയാണ്. ജീവിതത്തിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്ത് ഹരിത കരസ്ഥമാക്കിയ വിജയം ഏതൊരു വിദ്യാർഥിനിക്കും പ്രചോദനമേകുന്നതാണ്.
തന്റെ പ്രാരാബ്ദങ്ങളോർത്ത് ദുഃഖിച്ചിരിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നോട്ടുപോകുകയാണ് ഹരിത ചെയ്തത്. ചാഴിയാട്ടിരി ചെറുപാറ മഠത്തില്‍ ഹരിദാസെന്റയും പ്രസന്നയുടെയും ഏക മകളാണ് ഹരിത. അച്ഛന്റെ കണ്ണിനു കാഴ്ച മങ്ങിയതോടെ വീടിന്റെ ചുമതലകൾ അമ്മയ്ക്ക് ഏറ്റെടുക്കേണ്ടി വന്നു.
വീട്ടിലെ പരിമിതിക്കുള്ളില്‍നിന്ന് തന്നെ മിന്നുന്ന വിജയം കൈവരിച്ച ഈ മിടുക്കിയെ തേടിയെത്തിയത് നിരവധി അനുമോദനങ്ങളാണ്. വിജയ വാര്‍ത്ത അറിഞ്ഞപ്പോള്‍ സി.പി.എം തൃത്താല ഏരിയ സെക്രട്ടറി പി.എന്‍. മോഹനന് ഹരിതയെ വീട്ടിലെത്തി അനുമോദിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ ടി. രാമന് കുട്ടി, കെ. ജനാര്ദനന്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി. പ്രഭാകരന്, ടി.ആര്. കിഷോര്‍, ഡി.വൈ.എഫ്.ഐ കറുകപുത്തൂര്‍ മേഖല സെക്രട്ടറി പ്രേംലാല്‍, ബ്രാഞ്ച് സെക്രട്ടറി അബ്ദുല്‍ ഖാദര്‍, ബൂത്ത് സെക്രട്ടറി സെയ്തലവി, വാര്‍ഡ് അംഗം ജമീല എന്നിവരും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക