മലപ്പുറം: മലപ്പുറം ജില്ലയില്‍ പത്താം ക്ലാസ് വിജയിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠനസൗകര്യം ലഭിക്കുന്നതിന് പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കണമെന്ന് എസ് ഡിപിഐ. ഇപ്പോള്‍ ഉപരിപഠനത്തിന് ലഭ്യമായിരിക്കുന്നത് 53225 സീറ്റുകള്‍ ആണ്. എന്നാൽ ജില്ലയില്‍ ഇത്തവണ 76633 പേരാണ് പത്താം ക്ലാസ്സില്‍ നിന്നും വിജയിച്ചത്.
ഉപരിപഠന സൗകര്യം ജില്ലയില്‍ തന്നെ ഒരുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ ആരംഭിക്കുന്നതിനും പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. 23408 സീറ്റുകളുടെ കുറവാണുള്ളത്. ജില്ലയില്‍ ഈ വിദ്യാര്‍ത്ഥികള്‍ക്ക് കൂടി പഠിക്കുന്നതിന് ആവശ്യമായ പ്ലസ് വണ്‍ അധിക ബാച്ചുകള്‍ അനുവദിക്കണമെന്നും പാര്‍ട്ടി യോഗം ആവശ്യപ്പെടുകയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക