കണ്ണൂർ: കോവിഡ് ബാധയെ തുടർന്ന് കണ്ണൂരിൽ രണ്ടുപേർ മരിച്ചു. നടുവിൽ പാത്തൻപാറയിൽ മുളകുവള്ളി സ്വദേശി പുതുവാക്കര സെബാസ്റ്റ്യൻ(59), തളിപ്പറമ്പ് പൂവ്വം സ്വദേശി കൂവൻ ഇബ്രാഹിം (52) എന്നിവരാണ് മരിച്ചത്. ഇരുവരും പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം; പൊലീസ് അന്വേഷണം ആരംഭിച്ചു
തളിപ്പറമ്പ് ഇന്ത്യൻ ബേക്കറി ഉടമയാണ് മരിച്ച ഇബ്രാഹിം. കടുത്ത പണിയും ശ്വാസം മുട്ടലും ബാധിച്ച് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സെബാസ്റ്റ്യൻ. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെയാണ് പരിയാരത്തേക്ക് മാറ്റിയത്. ഇന്ന് പുലർച്ചെ ആയിരുന്നു അന്ത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക