തിരുവനന്തപുരം: വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി പരാതി. തിരുവനന്തപുരത്ത് തീരദേശ മേഖലയില്‍ ആണ് സംഭവം. തിരുവനന്തപുരം പൊഴിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പേരിലുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് വിതരണം ചെയ്തത്.
ലോക്ക്ഡൗൺ ഇളവുകൾ തുടരുന്ന സാഹചര്യത്തിൽ ക്വാറന്റീൻ കാലാവധിയും കുറയ്ക്കാൻ ആലോചന
മറ്റ് മേഖലകളിലേക്ക് മത്സ്യബന്ധനത്തിനായി പോകുന്നവര്‍ക്കാണ് കോവിഡില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്കി തട്ടിപ്പ് നടത്തുന്നത്. കുളത്തൂര്‍ പഞ്ചായത്ത് യോഗത്തിനിടെ വൈസ് പ്രസിഡന്റാണ് വ്യാജ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതായി ആക്ഷേപമുന്നയിച്ചത്. സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് ബോധ്യപ്പെട്ടത് മെഡിക്കല്‍ ഓഫീസറുടെ പരിശോധനയിലാണ്. പൊഴിയൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക