ലഖ്നൗ: രണ്ട് പെണ്‍കുട്ടികളെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. തിങ്കളാഴ്ചയാണ് പതിനേഴും പതിനഞ്ചും വയസ്സുള്ള കുട്ടികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളക്കെട്ടില്‍ വീണ യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി
കുട്ടികള്‍ ഞായറാഴ്ച രാവിലെ കൃഷിയിടത്തില്‍ ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീടുകളില്‍ നിന്ന് ഇറങ്ങുകയായിരുന്നു. പിന്നീട് ഇവരെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടെത്തി.
പൊലീസിന്റെ പ്രാഥമിക നിഗമനം ആത്മഹത്യയാണെന്നാണ്. കുട്ടികള്‍ തമ്മില്‍ സൗഹൃദത്തില്‍ ആയിരുന്നെന്നും എന്നാൽ ഇവരുടെ കുടുംബങ്ങള്‍ തമ്മില്‍ നല്ല ബന്ധമായിരുന്നില്ലെന്നും പൊലീസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക