കണ്ണൂർ, പിലാത്തറ: കാർഷിക ബില്ലിൽ പ്രതിഷേധിച്ച് സംസാരിച്ച ഇടതുപക്ഷ എം.പി മാരെ സസ്പെൻറ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മാടായി ഏരിയ കമ്മിറ്റിയുടെ നേത്യത്വത്തിൽ
പിലാത്തറയിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രകടനത്തിനു എസ്.എഫ്.ഐ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് പി ജിതിൻ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി അനുവിന്ദ്, ഏരിയ പ്രസിഡന്റ് അർജുൻ, വിഷ്ണു കൃഷ്ണൻ, അമലേഷ്, അമൽബാബു, അനന്ദു, അനുരാഗ് എന്നിവർ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക