ബാലുശ്ശേരി എംഎൽഎ പുരുഷൻ കടലുണ്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ഡ്രൈവർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെയാണ് പുരുഷൻ കടലുണ്ടിയെ പരിശോധനയ്ക്ക് വിധേയനാക്കിയത്.
പുരുഷൻ കടലുണ്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാന ധനമന്ത്രി തോമസ് ഐസക്, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ എന്നിവർക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ നടി ജ്യോതികൃഷ്ണ
ഇരുവരും കൊവിഡ് രോഗമുക്തി നേടിയ നിലവിൽ നിരീക്ഷണത്തിൽ ആണ്. കൊല്ലം എംപിയും ആർഎസ്പി നേതാവുമായ എൻ.കെ.പ്രേമചന്ദ്രൻ കൊവിഡ് സ്ഥിരീകരിച്ചു ദില്ലി എയിംസിൽ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക