ചോന്കിംഗില് നടക്കുന്ന ചൈന ഇന്റര്‍നാഷണല്‍ ട്രേഡ് എക്സിബിഷനിൽ ബെനലി 1200 സിസി ടൂറിംഗ് ബൈക്ക് അവതരിപ്പിച്ചു. ബെനലി 200GT-യില്‍ ഉപയോഗിച്ചിരിക്കുന്നത് സ്പീഡോമീറ്ററിനായുള്ള അനലോഗ് ക്ലോക്കിനും rpm മീറ്ററിനായും ഒരു പൂര്‍ണ കളര്‍ ടിഎഫ്ടി ഡിസ്പ്ലേയുമാണ്. ഒരു ബട്ടണിന്റെ സഹായത്തോടെ മിററുകള്‍ മടക്കിവെക്കാൻ സാധിക്കും.
ടെയില്‍ വിഭാഗത്തിലും ഫെയറിംഗിലും ഘടിപ്പിച്ചിരിക്കുന്ന ഹൈ-ഡെഫനിഷന്‍ ക്യാമറകളും ഉണ്ട്. ഇത് ട്രാഫിക് നിരീക്ഷിക്കാനും അപകടങ്ങള്‍ ഒഴിവാക്കാനും സഹായിക്കും. ബെനലി 1200GT-യ്ക്ക് 228 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. ലിക്വിഡ്-കൂള്‍ഡ് 1,200 സിസി ഇന്‍ലൈന്‍-ത്രീ എഞ്ചിനാണ് പുതിയ 1200GT ടൂറിംഗ് ബൈക്കില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക