പരിശോധനയുടെ ഭാഗമായി നടത്തിയ സ്വാബ് ടെസ്റ്റിനിടെ ആരോഗ്യപ്രവർത്തകർക്ക് മുന്നിൽ വാവിട്ട് കരഞ്ഞ് നടി പായല്‍ രജപുത്. സിനിമാ ലൊക്കേഷനിലെത്തിയാണ് ആരോഗ്യപ്രവർത്തകർ നടിയുടെ സ്വാബ് ടെസ്റ്റ് നടത്തിയത്. നടി തന്നെയാണ് ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
സിനിമാ ഷൂട്ടിങ് തുടങ്ങിയ സാഹചര്യത്തിൽ താരങ്ങൾ ഉൾപ്പടെയുള്ളവർക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായാണ് പായൽ കോവിഡ് ടെസ്റ്റ് നടത്തിയത്.പേടിച്ചാണ് താൻ സ്വാബ് ടെസ്റ്റിന് ഇരുന്നു കൊടുത്തതെന്ന് നടി പറയുന്നു. ‘അഞ്ച് സെക്കൻഡ് നേരം മൂക്കിലൂടെയുള്ള ഈ പരിശോധന ഭീകരമായ അനുഭവം തന്നെയാണ്. എന്തായാലും കോവിഡ് നെഗറ്റീവായതിന്റെ സന്തോഷം വേറെയുണ്ട്.’–പായൽ പറയുന്നു.
ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂെട ശ്രദ്ധേയയായ താരമാണ് പായൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക