അനില്‍ അക്കര എം.എല്‍.എ യെ അപായപ്പെടുത്താന്‍ ശ്രമങ്ങളുള്ളതിനാല് അദ്ദേഹത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം ടി.എന്‍ പ്രതാപന്.
പൊലീസ് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിയ്ക്കും ആഭ്യന്തര സെക്രട്ടറിയ്ക്കും കത്ത് നല്‍കിയതായി ടി.എന്‍. പ്രതാപന് അറിയിച്ചു. അനില്‍ അക്കരയെ അപായപ്പെടുത്തുമെന്ന് ചിലര്‍ ടെലിഫോണിലൂടെയും വീടിന്റെ പരിസരത്ത് വന്നും ഭീഷണിപ്പെടുത്തുന്നുവെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
അതേസമയം ഡി.വൈ.എഫ്.ഐയും മറ്റ് ചില സംഘടനകളുമാണ് ഭീഷണിയ്ക്ക് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഡി.വൈ.എഫ്.ഐയെക്കൂടാതെ ചില വാടക സംഘങ്ങളെക്കൂടി രംഗത്തിറക്കിയിരിക്കുകയാണെന്നും ടി.എന്‍ പ്രതാപന് ആരോപിച്ചു. എത്ര ആക്രമിച്ചാലും പരിഹസിച്ചാലും അഴിമതി വെളിച്ചത്തുകൊണ്ടുവരുമെന്നും അതില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും ടി.എന്‍ പ്രതാപന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക