അമ്പത്തിയൊന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ജനുവരിയിൽ തിരി തെളിയും. അന്താരാഷ്ട്ര ചലച്ചിത്രോല്‍സവം (ഐഎഫ്എഫ്ഐ) 2021 ജനുവരി 16 മുതല്‍ 24വരെ ഗോവയിലാണ് നടക്കുക. 2020 നവംബര്‍ 20 മുതല്‍ 28 വരെ നടത്താനായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.
കോവിഡ് സാഹചര്യത്തില്‍ സാമ്പ്രദായിക, ഓണ്‍ലൈന്‍ രീതികള്‍ സമന്വയിപ്പിച്ചാണ് ചലച്ചിത്രോത്സവം നടത്തുക. ഗോവന്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവേദ്ക്കറും നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും നിർദേശങ്ങളും കർശനമായി പാലിച്ചുകൊണ്ടായിരിക്കും ചലച്ചിത്രോത്സവം സംഘടിപ്പിക്കുക.
മലയാള സിനിമാ ലോകത്ത് ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന താരം ആര്; തുറന്ന് പറഞ്ഞ് ഇന്ദ്രൻസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക