രാജ്യത്താകെ വലിയ പ്രക്ഷോഭത്തിന് വഴിവച്ചിരിക്കുകയാണ് കേന്ദ്ര സർക്കാരിന്റെ കാർഷിക ബിൽ. പ്രധാനമന്ത്രിയുടെ പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന് കി ബാതില് കാർഷിക ബില്ലിനെ പ്രതിപാദിച്ച് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ത്യയിലെ കര്‍ഷകരെ ശക്തരാക്കാന്‍ കാര്‍ഷിക ബില്ലിലൂടെ സാധിക്കും. കോവിഡ് കാലത്ത് അവര്‍ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാന് തയ്യാറായിട്ടില്ല, അവര്‍ ശക്തരാവുമ്പോള്‍ നമ്മുടെ രാജ്യവും ശക്തി പ്രാപിക്കും.’ – പ്രധാനമന്ത്രി പറഞ്ഞു.
കാര്‍ഷിക ബില്ലിലൂടെ കർഷകർക്ക് തങ്ങളുടെ വിളകൾ വിൽക്കാൻ സാധിക്കും. മുൻപൊക്കെ മാർക്കറ്റ് കമ്മിറ്റികൾ വഴി മാത്രമായിരുന്നു വിൽപ്പന സാധിക്കുക. ഇനി പക്ഷെ വിളകള്‍ ഉയര്‍ന്ന വിലയില്‍ ആര്‍ക്കും വില്‍ക്കാനും സാധിക്കും. രാജ്യത്തെ സാധാരണക്കാരനായ ആളുകളുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സർക്കാരിന്റെ പ്രവർത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക