വ്യാജമായി കോവിഡ് വാക്സിൻ നിർമ്മിച്ചതിനു 32 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വാക്സിന് നിര്‍മാണകേന്ദ്രം റെയ്ഡുചെയ്ത പോലീസ് കോവിഡ് വാക്സിനെന്ന ലേബല്‍ ഒട്ടിച്ച നിരവധി കുപ്പികളും രാസവസ്തുക്കളും ഉപകരണങ്ങളും പിടിച്ചെടുത്തതായാണ് വിവരങ്ങൾ. ഒഡീഷയിലെ ബാര്‍ഗഢ് ജില്ലയിലെ പ്രഹ്ലാദ് ബിസിയാണ് അറസ്റ്റിലായ മുപ്പത്തിരണ്ടുകാരൻ.
കോവിഡ് വാക്സിനാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വ്യാജ ഉത്പന്നം വിറ്റഴിക്കാനായിരുന്നു ഇയാളുടെ ഉദ്ദേശം. വ്യാജ ഉത്പന്നം കോവിഡ് വാക്സിനെന്ന പേരിൽ നിർമ്മിക്കുന്നുണ്ടെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക