വാഹനപ്രേമികൾക്ക് ഏറെ പ്രിയമേറിയതാണ് ഹാർലി ഡേവിഡ്സൺ. ഇപ്പോഴിതാ വാഹനത്തിന്റെ വില്‍പ്പനയും, നിര്‍മ്മാണവും ഇന്ത്യയിൽ അവസാനിപ്പിക്കാനൊരുങ്ങിയിരിക്കുകയാണ് മുന്‍നിര വാഹന നിർമ്മാതാക്കൾ കൂടിയായ ഹാര്‍ലി ഡേവിഡ്സണ്. ഇന്ത്യയിൽ വിൽപ്പനയും നിർമ്മാണവും നിർത്തുന്നതോടെ ഏകദേശം രണ്ടായിരത്തോളം തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകും.
വ്യാജ കോവിഡ് വാക്സിൻ ഉണ്ടാക്കിയതിന് 32 കാരൻ പോലീസ് പിടിയിൽ
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന നാലാമത്തെ വാഹന ബ്രാന്റാണ് ഹാര്‍ലി ഡേവിഡ്സണ്. ഇന്ത്യയിലെ വിൽപ്പനയും നിർമ്മാണവും അവസാനിപ്പിക്കുന്ന വിവരം ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല്‍ ഡീലേര്‍സ് അസോസിയേഷനാണ് അറിയിച്ചത്. നിലവില്‍ ഹാര്‍ലി ഡേവിഡ്സണിന് 35 ഡീലര്‍മാരാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക