തിരുവനന്തപുരം കിളിമാനൂരിലുണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ അഞ്ചു യാത്രക്കാരാണ് കാറിലുണ്ടായിരുന്നത്. ഷമീർ, സുൽഫി, ലാൽ, നജീബ് എന്നിവരാണ് മരിച്ചത്.
പ്രതിപക്ഷത്തിന്റെയും കര്‍ഷകരുടേയും ആവശ്യം പാടെ തള്ളി; രാഷ്ട്രപതി കാര്‍ഷിക ബില്ലില്‍ ഒപ്പുവെച്ചു
പരിക്കേറ്റ നവാസിനെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവന്തപുരം ഭാഗത്തേക്ക് പോയ കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കോവിഡ് വ്യാപനം: വിവാഹം, മരണാനന്തര ചടങ്ങുകളിൽ നിയന്ത്രണം; കരുതലോടെ കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക