ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്തയച്ച് കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം. കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ സംഭവം ആരോഗ്യവകുപ്പിന് അപമാനകരമാണെന്നും മാതൃക നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കോവിഡ് മുക്തയായ ഗർഭിണിക്കാണ് ചികിത്സ നിഷേധിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ഉൾപ്പെടെ മൂന്ന് ആശുപത്രികളാണ് യുവതിക്ക് ചികിത്സ നിഷേധിച്ചത്.
സംഭവം അതീവ ഗൗരവമുള്ളതാണെന്നും ആശുപത്രിയിലെ ജീവനക്കാരുടെ ഇത്തരം മോശമായ പെരുമാറ്റം അന്വഷണത്തിന് വിധേയമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പതിനാല് മണിക്കൂറിന് ശേഷമാണു യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതി ഇവിടെ വച്ച് ഇരട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെങ്കിലും കുഞ്ഞുങ്ങൾ മരിയ്ക്കുകയായിരുന്നു. കൊണ്ടോട്ടി കീഴ്ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ദുരനുഭവമുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക