സംസ്ഥാനത്ത് 4538 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 20 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ 57877 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത 249 പേരുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരിൽ 67 പേർ ആരോഗ്യപ്രവർത്തകരാണ്. 36027 സാമ്പിൾ 24 മണിക്കൂറിൽ പരിശോധിച്ചു. 3847 പേർ രോഗമുക്തി നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക