കായിക മേഖലയിലെ അടിസ്ഥാസൗകര്യ വികസനത്തിന് വൻ കുതിപ്പ് നൽകിക്കൊണ്ടു കായിക വകുപ്പ് തയ്യാറാക്കിയ തൃശൂര്‍ ജില്ലയിലെ കൈപ്പറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയം, കുന്നംകുളം സ്റ്റേഡിയം, കണ്ണൂര്‍ ജില്ലയിലെ പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയം, പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര സ്റ്റേഡിയം എന്നീ ഉന്നതനിലവാരമുള്ള നാല് കളിക്കളങ്ങള്‍ നാടിന് സമര്‍പ്പിച്ചു. കായികവകുപ്പിന്റെ തനത് ഫണ്ട് ഉപയോഗിച്ചാണ് നാല് സ്റ്റേഡിയങ്ങളും നിര്‍മ്മിച്ചത്.
അസം മുഖ്യമന്ത്രി ആയിട്ടുള്ള ഏക വനിത സൈദ അന്വാര തൈമൂര്‍ അന്തരിച്ചു
2.5 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തില്‍ സെവന്‍സ് സിന്തറ്റിക് ഫുട്ബോള്‍ ടര്‍ഫ്, സിന്തറ്റിക് അക്രലിക് പ്രതലത്തോടു കൂടിയ വോളിബോള്‍ കോര്‍ട്ട് , ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ട്, അത്ലറ്റിക് പരിശീലന ട്രാക്ക്, ലോങ് ജമ്പ് പിറ്റ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. രാത്രി മൽസരങ്ങൾ നടത്താൻ എല്‍ഇഡി ഫ്ളഡ് ലൈറ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
പിലാത്തറ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ബാസ്ക്കറ്റ്ബോള്‍, വോളിബോള്‍ കോര്‍ട്ടുകളും നാല് ഷട്ടില്‍ ബാഡ്മിന്റൺ കോര്‍ട്ടുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്റ്റേഡിയത്തിന്റെ സൈഡ് കവറിംഗ് ടോയ്ലറ്റ്- ചെയ്ഞ്ചിംഗ് റൂമുകളുടെ നവീകരണം ഫ്ളോറിങ്ങ് എന്നിവ പൂര്‍ത്തിയാക്കി. 1.82 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.
1.94 കോടി രൂപ മുതല്‍ മുടക്കിയാണ് കൈപ്പറമ്പ് ഇ. എം. എസ് മെമ്മോറിയല്‍ മള്‍ട്ടി പര്‍പ്പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ചത്. ബാസ്ക്കറ്റ്ബോള്‍ കോര്‍ട്ട്, നാല് ഷട്ടില്‍ ബാഡ്മിന്റൺ കോര്‍ട്ട്, എല്‍ഇഡി ഫ്ളഡ് ലൈറ്റ് സംവിധാനങ്ങള്‍ അടങ്ങുന്നതാണ് സ്റ്റേഡിയം. നിലവിലെ കെട്ടിടത്തിന്റെ സ്റ്റീല്‍ സ്ട്രക്ച്ചര്‍ പണികള്‍ , റൂഫിങ്, അക്വസ്റ്റിക്സ്, ഫ്ളോറിങ് പണികള്‍, ടോയ്ലറ്റ് – ചെയ്ഞ്ചിങ് റൂമുകളുടെ നിര്‍മ്മാണം എന്നിവ പൂര്‍ത്തിയാക്കി. സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ള ഇലക്ട്രിക്കല്‍ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.
ചൈനയില്‍ വ്യാപിച്ച ‘ക്യാറ്റ് ക്യൂ’ മനുഷ്യരിലേക്കുള്ള രോഗവ്യാപനത്തിന് കാരണമായേക്കാമെന്ന് ഗവേഷകർ
കുന്നംകുളം ഗവണ്മെന്റ് മോഡല്‍ ഹയര്‍സെക്കന്ററി സ്കൂളിന്റെ കളിസ്ഥലത്ത് സ്വാഭാവിക പുല്‍ത്തകിടിയോടു കൂടിയ അന്താരാഷ്ട്ര നിരവാരത്തിലുള്ള ഫുട്ബോള്‍ മൈതാനവും ഗ്യാലറിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കി. 5.08 കോടി രൂപയാണ് ചിലവു വന്നത്. അടുത്ത ഘട്ടത്തില്‍ ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സിന്തറ്റിക് ട്രാക്ക് അടക്കം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കിഫ്ബി വഴി ആയിരം കോടിയുടെ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങളാണ് കായികരംഗത്ത് നടപ്പാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക