ദിനംപ്രതി കോവിഡ് രോഗബാധിതരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് കോഴിക്കോട് ജില്ലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇന്നലെ മാത്രം 918 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് രോഗബാധിതർ ഏറെയും കോർപറേഷൻ പരിധിയിലാണ്. 271 കോവിഡ് കേസുകളാണ് കോഴിക്കോട് കോർപറേഷൻ പരിധിയിൽ മാത്രമായി ഇന്നലെ സ്ഥിരീകരിച്ചത്. 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞ ദിവസം ജില്ലയിൽ രോഗം സ്ഥിരീകരിച്ചിരുന്നു.
രോഗികളുടെ എണ്ണത്തിലുള്ള തുടർച്ചയായ വർദ്ധനവിന് പിന്നാലെ ജില്ലാ ഭരണകൂടം കോർപറേഷൻ പരിധിയിലുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കി. മാത്രമല്ല, കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ദ്രുതകര്‍മ സേനയെ നിയോഗിച്ചിട്ടുണ്ട്. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും പ്രാദേശിക സമ്പര്‍ക്ക കേസുകള്‍ വർധിച്ചിട്ടുണ്ട്. അതേസമയം ഹാര്‍ബറുകളിലും ചന്തകളിലും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് എന്‍.ഐ.എ മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി ആരംഭിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക