തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് കേരളത്തിന് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഈ ചടങ്ങ് നടന്നത്.
ബാബരി മസ്ജിദ്; വിധി അപഹാസ്യമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്
ചടങ്ങില്‍ ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രി കെ. കെ. ശൈലജ ടീച്ചർ പങ്കെടുത്തു. കൂടാതെ സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക സംസാരിച്ചു. ദേശീയ തലത്തില്‍ സീ നടത്തി വരുന്ന സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് കേരള ജനതയ്ക്കുള്ള ഈ സഹായം.
നിലവില്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ഞങ്ങള്‍ സംഭാവന ചെയ്ത ഈ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ കൂടുതല്‍ പ്രാപ്തമാക്കുമെന്ന് ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നുവെന്ന് പുനിത് ഗോയങ്ക പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക