തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് മുന്നോട്ടുപോകുമ്പോൾ ആരുടെ നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെഞ്ചിടിക്കുന്നതും മുട്ടിടിക്കുന്നതും ഇടതുമുന്നണിക്കാണെന്ന് തെളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിൽ സിപിഎം ഓഫീസിനു നേരെ ബോംബേറ്
സംസ്ഥാന ഖജനാവിലെ പണം ഉപയോഗിച്ചു പാവപ്പെട്ടവര്‍ക്ക് വീട് വച്ചു നല്‍കുന്നതിന് പകരം, വലിയ അഭിഭാഷകരെ കൊണ്ട് വന്ന് കേസ് അന്വേഷണം തടസപ്പെടുത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കൂടാതെ ലൈഫ് മിഷനില്‍ വിജിലന്‍സ് അന്വേഷണം കൊണ്ടു അഴിമതി മൂടിവയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അഴിമതി മറച്ചു വയ്ക്കാനുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി മറുപടി പറയാത്തതെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക